11 December Monday
മാലിന്യമുക്തം നവകേരളം

ശുചീകരണത്തിൽ ഒന്നര ലക്ഷം പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
കോഴിക്കോട്‌
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നര ലക്ഷം പേർ പങ്കാളികളായി. ഗാന്ധിജയന്തി ദിനത്തിലും ചൊവ്വാഴ്‌ചയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 6600 പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. ശുചീകരിച്ച സ്ഥലങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും ജനപങ്കാളിത്തത്തിൽ രണ്ടാം സ്ഥാനവും ജില്ല നേടി.   
4200 പേരുടെ പങ്കാളിത്തത്തോടെ 194 പൊതുസ്ഥലം ശുചീകരിച്ച് മണിയൂർ  പഞ്ചായത്തും 3942 പേരുടെ പങ്കാളിത്തത്തോടെ 72 പൊതുസ്ഥലം വൃത്തിയാക്കി  ചെങ്ങോട്ടുകാവ് പഞ്ചായത്തും മികവ്‌ പുലർത്തി. ചെറുവണ്ണൂർ, ചോറോട്, തലക്കുളത്തൂർ പഞ്ചായത്തുകളിലും മൂവായിരത്തിലധികം പേരുടെ  പങ്കാളിത്തമുണ്ടായി. 
കോഴിക്കോട് കോർപറേഷനിൽ 16,000 പേർ ചേർന്ന് 150 ഓളം പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. മുനിസിപ്പാലിറ്റികളിൽ കൊയിലാണ്ടി, മുക്കം എന്നിവിടങ്ങളിൽ നാലായിരത്തിലധികം പേർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, വികസന സമിതി അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, എൻസിസി, എൻഎസ്എസ്, ക്ലബ് അംഗങ്ങൾ, കച്ചവടക്കാർ, തൊഴിലാളികൾ, പിടിഎ ഭാരവാഹികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, പൊതു പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. 
മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നേതൃത്വംനൽകി.  മാലിന്യപ്രശ്നങ്ങളിൽ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനും തീരുമാനിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top