നാദാപുരം
5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെക്യാട് ചേണികണ്ടി നംഷീദി(37)നെയാണ് നാദാപുരം എസ്ഐ സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവോലത്ത് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച ജീപ്പ് കസ്റ്റഡിയിലെടുത്തു.
എംഡിഎംഎ കൈവശം വച്ചതിന് നംഷീദിനെതിരെ വളയം പൊലീസിലും കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..