17 December Wednesday

റെയിൽപ്പാളത്തിൽ കല്ല്: 
ആർപിഎഫ് അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
വടകര 
വടകര റെയിൽവേ സ്റ്റേഷന് സമീപം കരിമ്പനപ്പാലത്ത് റെയിൽപ്പാളത്തിൽ കല്ല് വച്ച സംഭവത്തിൽ ആർപിഎഫ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകുംമുമ്പാണ് കരിമ്പനപ്പാലത്തെ കള്ളുഷാപ്പ്‌ പരിസരത്ത് ട്രാക്കിൽ നാലിടത്തായി കല്ലുവച്ചത്. ട്രെയിൻ കടന്നുപോകുമ്പോൾ കല്ലുപൊട്ടി വൻ ശബ്ദവും പുകയും ഉയർന്നതോടെ പരിസരവാസികൾ ഓടിയെത്തി. റെയിൽവേ പൊലീസും വടകര പൊലീസും എത്തി പരിശോധിച്ചു. ചെറിയ കല്ലായതിനാലാണ്‌ വൻ ദുരന്തം ഒഴിവായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top