17 December Wednesday

വാടകവീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 
യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
കോഴിക്കോട് 
മുണ്ടിക്കൽത്താഴം കോട്ടാംപറമ്പ് കുന്നുമ്മലിൽ വാടകവീട്  കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ താമരശേരി ചുണ്ടങ്ങ പൊയിൽ കാപ്പുമ്മൽ ഹൗസിൽ അതുൽ (29) പിടിയിൽ. ഇയാൾ താമസിക്കുന്ന വീട്ടിൽ  മെഡിക്കൽ കോളേജ് പൊലീസ്‌ നടത്തിയ പരിശോധനയിൽ 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇയാൾക്കെതിരെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് താമരശേരി സ്റ്റേഷനിൽ കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം തുടരുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച്‌  കുടുംബസഹിതമെന്ന വ്യാജേന കഴിയുകയായിരുന്നു. അതിനാൽ വീട്ടുടമയ്ക്കും പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല. 
നർക്കോട്ടിക് സെൽ അസി. കമീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിൽ ഡൻസാഫും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം എൽ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ്‌ പിടികൂടിയത്‌. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, മെഡിക്കൽ കോളേജ് എസ്ഐ ആർ നിധിൻ, രാധാകൃഷ്ണൻ, മനോജ് കുമാർ എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top