വടകര> നഗരസഭയിലെ ഹരിയാലി ഹരിത കർമസേനാംഗങ്ങൾ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച അജൈവ പാഴ്‌വസ്തുക്കൾ തരംതിരിക്കുന്നതിനിടെ ലഭിച്ചത് ഒരുകെട്ട് നോട്ട്. നാരായണ നഗരത്തിലെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിൽ പാഴ്‌വസ്‌തുക്കൾ തരംതിരിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് പണം ഇവർ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവർ തെളിവുസഹിതമെത്തിയാൽ പണം നൽകുമെന്ന് കോ- ഓർഡിനേറ്റർ മണലിൽ മോഹനൻ പറഞ്ഞു. പി കെ ഉഷ, കെ പി ജിഷ, പി എൻ രേഖാവതി, ടി കെ ശ്രീജ, എം സി ഷീന, ടി ടി സതി എന്നിവരടങ്ങുന്ന സംഘത്തിനാണ് പണക്കെട്ട് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..