25 April Thursday
ലോകകപ്പ് ഫുട്ബോൾ

ഹരം പകർന്ന്‌ ഐ എം വിജയന്റെ റോഡ്‌ ഷോ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
 
ഫറോക്ക് 
ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആരവമുയർത്തി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും വാഹിദ് സാലിയും പങ്കെടുത്ത റോഡ്‌ ഷോ. കൊളത്തറ റഹിമാൻ ബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കായികപ്രേമികളുടെ കൂട്ടായ്മ  "റഫ’ സംഘടിപ്പിക്കുന്ന ഒരുമാസത്തെ മെഗാ ഇവന്റ്‌ - "സോക്കർ വൈബ്‌സ് 22’ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു റോഡ്‌ ഷോയുമായി മുൻ താരങ്ങൾ കാണികളെ കൈയിലെടുത്തത്‌. കാൽപ്പന്ത് കളിയാരാധകരുടെ സംഗമമായി മാറിയ ചടങ്ങിൽ ഉദ്ഘാടകനായ ഐ എം വിജയനെയും മുൻ ദേശീയ താരം വാഹിദ് സാലിയെയും മോഡേൺ ബസാറിൽനിന്ന്‌ റഹിമാൻ ബസാറിലേക്ക്  ആനയിച്ചു. ആയിരങ്ങൾ പങ്കെടുത്ത  റോഡ് ഷോ ലോകകപ്പ് ഫുട്ബോളിന്റെ വിളംബരമായി. തുടർന്ന്‌ സ്വാഗതസംഘം ഓഫീസ്‌ ഐ എം വിജയൻ ഉദ്ഘാടനംചെയ്തു. 
വാഹിദ് സാലി, കൗൺസിലർ പ്രേമലത തെക്കുവീട്ടിൽ, റഫ കൺവീനർ ഇ ആദം മാലിക്ക്, ഫിർദൗസ് പറമ്പത്ത് എന്നിവർ സംസാരിച്ചു.
റഫയുടെ ആഭിമുഖ്യത്തിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെ വലിയ എൽഇഡി സ്ക്രീനിൽ കളി പ്രദർശിപ്പിക്കും. സൂഫി സംഗീത നിശ, പ്രമുഖർ അണിനിരക്കുന്ന സാംസ്കാരിക സായാഹ്നം, ലഹരിവിരുദ്ധ ടോക് ഷോ, ഫുഡ് കോർട്ട്, സമ്മാനപദ്ധതികൾ, പ്രതിഭകളെ ആദരിക്കൽ, ഫുട്ബോൾ ക്വിസ് തുടങ്ങിയ പരിപാടികളും ഒരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top