18 September Thursday

സമാന്തര ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കൊയിലാണ്ടി 
സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്നും സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നും ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ്‌ (ഫേസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  കൊയിലാണ്ടിയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ഉദ്ഘാടനംചെയ്തു.  ഐ അബ്ദുൽ നാസർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ, കെ ബിജു, യു പി ഷറഫുദ്ദീൻ, ഉസ്മാൻ കണ്ണൂർ, എം അനൂപ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഐ അബ്ദുൽ നാസർ (പ്രസിഡന്റ്‌), കെ ബിജു (സെക്രട്ടറി),
കെ വിനീത (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top