25 April Thursday

വാളക്കട ബാലകൃഷ്ണന്റെ സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ഫറോക്ക് പുറ്റെക്കാട് വാളക്കട ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ സിപിഐ- എം ജില്ലാ സെക്രട്ടറി പി മോഹനൻ, 
മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ പുഷ്പചക്രം അർപ്പിക്കുന്നു

ഫറോക്ക് 
അരനൂറ്റാണ്ടു കാലം കമ്യൂണിസ്റ്റ്, -ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നാടിന്റെ സമഗ്ര വികസനത്തിനും ജീവിതം സമർപ്പിച്ച സിപിഐ എം നേതാവ്‌ വാളക്കട ബാലകൃഷ്ണന്റെ സ്മരണ പുതുക്കി. പുറ്റെക്കാട് സ്മൃതിമണ്ഡപത്തിൽ  ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, ഏരിയാ സെക്രട്ടറി എം ഗിരീഷ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം ഇ ബാബു ദാസൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വിജയകുമാർ കിളിയംകണ്ടി സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി കെ സി മമ്മത് കോയ, കെ ഗംഗാധരൻ, എ ബാലകൃഷ്ണൻ, സി കെ വിജയകൃഷ്ണൻ, ടി രാധാ ഗോപി, സി ഷിജു തുടങ്ങിയവർ പങ്കെടുത്തു.
ചെറുവണ്ണൂർ എം വാസു സ്മാരക മന്ദിരത്തിൽ നവീകരിച്ച വി ബാലകൃഷ്ണൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ സ്റ്റുഡിയോ ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും മന്ത്രി പി എ മുഹമ്മദ് റിയാസ്  നിർവഹിച്ചു. മുതിർന്ന നേതാവ് കെ മാനുക്കുട്ടൻ അധ്യക്ഷനായി. കെ വി ശിവദാസൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസൻ പതാക ഉയർത്തി. 
വൈകിട്ട് ഓൺലൈനിൽ ചേർന്ന അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി അനുസ്മരണ പ്രഭാഷണം നടത്തി. വി കെ സി മമ്മത് കോയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ, പി മോഹനൻ, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു. എം ഗിരീഷ് സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top