26 April Friday

താലൂക്കാശുപത്രിക്ക്‌ ഓക്സിജൻ ജനറേറ്റർ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ജൂനിയർ ചേംബർ ഇന്റർനാഷണൽ തായ് വാൻ സഹായത്തോടെയുള്ള ഓക്സിജൻ ജനറേറ്റർ വിതരണം 
ഫറോക്ക് താലൂക്കാശുപത്രിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

 ഫറോക്ക് 

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തായ്‌വാന്റെ സഹകരണത്തോടെ ജെസിഐ ഇന്ത്യ കേരളത്തിലേക്കായി നല്‍കുന്ന 40 ഓക്‌സിജന്‍ ജനറേറ്ററുകളുടെ മേഖലാതല  വിതരണം ഫറോക്ക് താലൂക്ക് ആശുപത്രിക്ക് നല്‍കി മന്ത്രി പി എ  മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു . 
രോഗ പ്രതിരോധ രംഗത്തും ആരോഗ്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിലും ജൂനിയർ ചേംബർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കൂടുതൽ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.  ഒരേ സമയം 10 പേർക്ക് ഓക്സിജൻ നൽകാവുന്നതാണ് ഓക്സിജൻ ജനറേറ്റർ.
 ജെസിഐ മേഖലാ പ്രസിഡന്റ്‌ ഡോ. സി സുഷാന്ത് അധ്യക്ഷനായി.   നഗരസഭാധ്യക്ഷൻ  എന്‍ സി അബ്ദുല്‍ റസാക്ക്,  കൗൺസിലർ കെ വി അഷറഫ്, ജെസിഐ   മുൻ പ്രസിഡന്റുമാരായ ടി  ഫാസില്‍, കെ വി ഫിറോസ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top