23 April Tuesday

ഡിവൈഎഫ്ഐ ജനകീയ പ്രക്ഷോഭം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ഡിവൈഎഫ്ഐ യുടെ ജനകീയ പ്രക്ഷോഭം ഇ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 ചേളന്നൂർ

വാക്സിൻ നൽകുന്നതിലെ സ്വജനപക്ഷപാതത്തിനെതിരെ ഡിവൈഎഫ്ഐ ജനകീയ പ്രക്ഷോഭം തുടങ്ങി. ചേളന്നൂർ പഞ്ചായത്തിലെ വാക്സിൻ അഴിമതി അവസാനിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും  രാഷ്ട്രീയഭേദമന്യേ വാക്സിൻ ഉടൻ ലഭ്യമാക്കുക. വാർഡുകളിൽനിന്ന്‌ മാലിന്യം ഉടൻ നീക്കംചെയ്യുക. ജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവുനായശല്യം ഉടൻ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ  പഞ്ചായത്ത് തലത്തിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം ജില്ലാ പഞ്ചായത്തംഗം ഇ ശശീന്ദ്രൻ  ഉദ്ഘാടനംചെയ്തു. കെ പ്രണവ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി നിതിൻ, ഇ എം പ്രകാശൻ, പി ഇസ്മയിൽ, ടി വനമാലി, ബിന്ദു അനിൽകുമാർ, അഭിജിത്ത്, കെ വി വിപിൻ, ബിപിൻലാൽ തുടങ്ങിയവര്‍ സംസാരിച്ചു. ആറ്‌ വരെയാണ്‌  പ്രക്ഷോഭ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top