26 April Friday

ബേപ്പൂരിൽ കണ്ടെയിൻമെന്റ് സോണുകൾ കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ഫറോക്ക് 
  ബേപ്പൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിൽ  12 കണ്ടെയിൻമെന്റ്‌ സോണുകളായി. രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത്‌ എന്നിവ സമ്പൂർണമായും കണ്ടെയിൻമെന്റ് സോണാണ്.   
കോർപറേഷൻ ചെറുവണ്ണൂർ വെസ്റ്റ് ഡിവിഷൻ, ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട്, വടക്കെ ബസാർ പതിനാറാം ഡിവിഷൻ, രാമനാട്ടുകര ചെറക്കാംകുന്ന് ഒമ്പതാം ഡിവിഷൻ എന്നിവയാണ്‌ പുതിയ കണ്ടെയിൻമെന്റ് സോണുകൾ. ഇവിടെ  പ്രധാന സഞ്ചാരമാർഗങ്ങളെല്ലാം അടച്ചു.  
 തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവിഭാഗം, പൊലീസ്, റവന്യൂ എന്നീ വിഭാഗങ്ങൾ പ്രതിരോധം ഊർജിതമാക്കി.  തിങ്കളാഴ്ച മധുരബസാർ - കുണ്ടായിത്തോട് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡ് അടച്ചു. ഇതോടെ  ബേപ്പൂർ നടുവട്ടത്തെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്ന തോണിച്ചിറ റോഡിൽ ബസ്സോട്ടമുൾപ്പെടെ നിലച്ചു. നേരത്തെ ബിസി റോഡ് ചീർപ്പ് പാലത്തിൽ അടച്ചതിനാൽ ഈ റൂട്ടിലും ഗതാഗതം മുടങ്ങിയിരുന്നു.  ചെറുവണ്ണൂരിൽനിന്ന്‌ ബേപ്പൂരിലെത്താൻ  വലിയ വാഹനങ്ങൾ മീഞ്ചന്ത വഴി പോകണം. 
രാമനാട്ടുകര ചെറക്കാംകുന്നിലും ഫറോക്ക് പുറ്റെക്കാട് ഡിവിഷനിലും വഴികളെല്ലാം അടച്ചു. ചെറക്കാംകുന്നിൽ ജില്ലാ അതിർത്തിയിലെ പാതയും തടഞ്ഞു. ഫറോക്കിൽ നഗരസഭയും ആരോഗ്യം, റവന്യു വിഭാഗവും സ്ക്വാഡ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top