വടകര
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം പൊലീസ് വെൽഫയർ ബ്യൂറോയുമായി ചേർന്ന് നടത്തുന്ന ആന്റിബോഡി ടെസ്റ്റിന് വടകരയിൽ തുടക്കമായി.
അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എം പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു.
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ പൊലീസുകാർക്കിടയിൽ ടെസ്റ്റ് വ്യാപകമാക്കി ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പൊലീസ് സംഘടനകളുടെ ആവശ്യപ്രകാരം ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് പരിശോധന. തിങ്കളാഴ്ച 150 പേരെ ടെസ്റ്റിന് വിധേയമാക്കി. ചൊവ്വാഴ്ച നാദാപുരത്ത് നടക്കും.
ഹൗസിങ് സഹകരണ സംഘം ഡയറക്ടർ സി കെ സുജിത്, കെപിഒഎ ജില്ലാ സെക്രട്ടറി എം നാസർ, പ്രസിഡന്റ് കെ ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി ജി പി അഭിജിത്, എ വിജയൻ, പി ടി സജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..