18 September Thursday

കോവിഡ് മരണം: സ്വകാര്യ ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കുറ്റ്യാടി  
കോവിഡ് ബാധിച്ച് മരിച്ച കക്കട്ട് സ്വദേശി നേരത്തെ പരിശോധനക്കെത്തിയ കക്കട്ടിലെ സ്വകാര്യ ക്ലിനിക്‌ പൂട്ടി. ഡോക്ടർ ഉൾപ്പെടെ ജീവനക്കാരും ക്ലിനിക്കുമായി ബന്ധപ്പെട്ടവരും ക്വാറന്റൈനിൽ പ്രവേശിച്ചു. മരണപ്പെട്ടയാൾ പനി ബാധിച്ച്‌ കഴിഞ്ഞ മാസം 28ന് രാവിലെയാണ്‌ ആദ്യമായി ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. രണ്ടാമത് ആഗസ്‌ത്‌ ഒന്നാം തിയ്യതി രാവിലെയും ക്ലിനിക്കിലെത്തിയിരുന്നു. 
ഞായറാഴ്‌ച രാത്രി ഏഴുമുതൽ 11 വരെ ഇയാൾ  തൊട്ടിൽപ്പാലം പൈക്കളങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി എത്തിയിരുന്നു. കാഷ്യാലിറ്റി, റിസപ്ഷൻ എന്നിവിടങ്ങളിലുള്ളവരും ഇയാളെ ചികിത്സിച്ച ഡോക്ടറും മറ്റ്‌ ജീവനക്കാരും വയനാട്, കാവിലുംപാറ, കായക്കൊടി ചങ്ങരോത്ത്  പഞ്ചായത്തുകളിൽ ചികിത്സതേടി എത്തിയവരും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top