23 April Tuesday

കലിക്കറ്റ്‌ ബിരുദപ്രവേശം: ഓൺലൈൻ രജിസ്‌ട്രേഷൻ 17 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാല പുതിയ അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്‌ച തുടങ്ങി. 17ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷി‌ക്കാം. ഫീസ്: ജനറൽ 280- രൂപ. എസ്‌സി/എസ്‌ടി 115 രൂപ. വെബ്സൈറ്റ് : www.cuonline.ac.in/ug.
- ഓൺലൈൻ അപേക്ഷയുടെ ആദ്യഘട്ടം ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭിക്കാൻ http://cuonline.ac.in/ug| -> Apply Now ലിങ്കിൽ അടിസ്ഥാന വിവരങ്ങൾ നൽകണം. ഫീസ് അടച്ചശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രി​ന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് കിട്ടിയാലേ അപേക്ഷ പൂർണമാവൂ. അപേക്ഷയുടെ പ്രി​ന്റൗട്ട് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ പ്രവേശനം നേടുമ്പോൾ അപേക്ഷയുടെ പ്രിന്റൗട്ട്  അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കണം. - 
ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടാകില്ല. പ്രസ്തുത വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് അതത് കോളേജിലേക്ക് നൽകും. അതനുസരിച്ചാകും പ്രവേശനം. - മാനേജ്മെന്റ്, സ്പോർട്ട്സ് ക്വോട്ടയിൽ പ്രവേശനം വേണ്ടവർ ഓൺലൈൻ രജിസ്ട്രേഷനുപുറമേ ആഗ്രഹമുള്ള കോളേജുകളിലും അപേക്ഷി‌ക്കണം. 
- ഓൺലൈൻ രജിസ്ട്രേഷന് 20 ഓപ്ഷൻ നൽകാം. പുറമെ, വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റിയിൽപ്പെട്ടവർക്ക് അഞ്ച്‌ ഓപ്ഷനുകൾവരെ അധികമായി കൊടുക്കാം.  അലോട്ട്മെന്റ് വിവരങ്ങൾ  ഫോൺ നമ്പറിലേക്ക്  രജിസ്‌റ്റർ ചെയ്‌ത ഫോണിൽ അയക്കൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top