26 April Friday

മന്ത്രി ടി പി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കോഴിക്കോട്
സംഘടനാ രംഗത്ത് ശരിയായ കമ്യൂണിസ്റ്റ് ധാരണയോടെ പ്രവർത്തിക്കുകയും അതേ മൂല്യബോധം ജീവിതത്തിൽ ഉയർത്തിപ്പിടിക്കുകയുംചെയ്ത നേതാവാണ് വി ബാലകൃഷ്ണനെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഫറോക്ക് മേഖലയിൽ പാർടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം മുൻനിന്ന് പ്രവർത്തിച്ചു. ദീർഘനാൾ ഒരേ കമ്മറ്റിയിലുണ്ടായി. ഞാൻ ജില്ലാ സെക്രട്ടറിയായപ്പോൾ ഫറോക്ക് ഏരിയാ സെക്രട്ടറിയായിരുന്നു ബാലകൃഷ്‌ണൻ.
സംഘടനാ രംഗത്ത് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. പാർടിയെ സ്നേഹിക്കുന്നവരുടെയെല്ലാം മനസ്സിൽ അദ്ദേഹം എക്കാലവുമുണ്ടാവുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.  കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയും അനുശോചിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top