20 April Saturday

വാളക്കട ബാലകൃഷ്ണൻ ഉജ്വലനായ കമ്യൂണിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോഴിക്കോട്
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നേതൃപരമായ പങ്ക് വഹിച്ച നേതാവായിരുന്നു വാളക്കട ബാലകൃഷ്ണനെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
ഫറോക്കിലും പരിസരത്തും കമ്യൂണിസ്റ്റ് പാർടിയും സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന  നൽകി. കർഷകസംഘം നേതാവെന്ന നിലയിലും സഹകാരി, ജനപ്രതിനിധി തുടങ്ങിയ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു. ദീർഘകാലം  ഫറോക്ക് ഏരിയാ സെക്രട്ടറിയായിരുന്നു. വാളക്കട ബാലകൃഷ്ണന്റെ ജീവീതം വരും തലമുറയ്‌ക്ക്‌ മാതൃകയാണെന്നും വിയോ​ഗം ജില്ലയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും  ‌ജില്ലാ സെക്രട്ടറിയറ്റ് അനുശോചന സന്ദേശനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top