26 April Friday

12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കോഴിക്കോട്‌
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുൾപ്പെടെ ഉപകരിക്കുന്ന രീതിയിൽ ജില്ലയിലെ 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ചോറോട്, കടിയങ്ങാട്, കായണ്ണ, ആയഞ്ചേരി, പെരുവണ്ണാമൂഴി, കാരശേരി, അത്തോളി, അഴിയൂർ, പുതിയാപ്പ, കൂടരഞ്ഞി, നടുവണ്ണൂർ, കൊളത്തൂർ എന്നീ പിഎച്ച്‌സികളെയാണ്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്‌. ഇതുൾപ്പെടെ സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. 
ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കുകൾ, വയോജന ക്ലിനിക്കുകൾ,  ലബോറട്ടറി സൗകര്യം എന്നിവ  ലഭ്യമാണ്. 48.5 ലക്ഷം രൂപയാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ചെലവഴിച്ചത്.  
ചങ്ങരോത്ത് കടിയങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പ്, പൊതുജനാരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് പ്രോഗ്രാം എന്നിവ  നടത്തുന്നുണ്ട്. 
കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ നാഷണല്‍ ഹെല്‍ത്ത് മിഷന്‍  1.4 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 6.6 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്.  
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് ഏഴ് ലക്ഷവും എന്‍എച്ച്എം 13 ലക്ഷം രൂപയും നല്‍കി. ജലസേചനവകുപ്പ് പഞ്ചായത്തിന് കൈമാറിയ ഒരേക്കര്‍ സ്ഥലത്ത്‌ മന്ത്രി ടി പി  രാമകൃഷ്ണന്‍ അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പെരുവണ്ണാമൂഴി ആരോഗ്യകേന്ദ്രം നിര്‍മിച്ചത്.   
അത്തോളി കുടുംബാരോഗ്യകേന്ദ്രത്തിന്‌ എൻഎച്ച്‌എം 19,83,971 രൂപയും പഞ്ചായത്ത് വിഹിതമായി അഞ്ച്‌ ലക്ഷം രൂപയുമാണ് അനുവദിച്ചത്. അഴിയൂര്‍   കുടുംബാരോഗ്യ കേന്ദ്രത്തിന് ആര്‍ദ്രം മിഷനില്‍നിന്ന് 17 ലക്ഷവും പഞ്ചായത്ത് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 10 ലക്ഷവും വകയിരുത്തിയിരുന്നു.
 പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷവും എ കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന്‌ മൂന്നുലക്ഷവും സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും നാല് ലക്ഷം രൂപയും  ലഭിച്ചു.  
കൂടരഞ്ഞി കേന്ദ്രത്തിനായി തദ്ദേശ സ്ഥാപന വിഹിതമായി 84.54 ലക്ഷവും എന്‍എച്ച്എം വിഹിതമായി 14.41 ലക്ഷവും സ്‌പോണ്‍സര്‍ഷിപ്പിലൂടെ രണ്ട്‌ ലക്ഷവും ചെലവഴിച്ചു. നടുവണ്ണൂര്‍ കേന്ദ്രത്തില്‍ 57. 50 ലക്ഷം രൂപയുടെ  നവീകരണമാണ് നടന്നത്. കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് 15 ലക്ഷം രൂപ വിനിയോഗിച്ചു. പുതിയ കെട്ടിടം നിര്‍മിക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ എംഎൽഎ ആസ്‌തി വികസന ഫണ്ടില്‍നിന്ന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top