26 April Friday
ദേശീയ വിദ്യാഭ്യാസ നയം

ഉള്ളുകളി ഉറക്കെപ്പറഞ്ഞ‌് വെബിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
 
കോഴിക്കോട‌്
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നവ ഉദാരവൽക്കരണ നയങ്ങൾക്കും സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയതക്കുമാവശ്യമായ രീതിയിൽ മാറ്റിമറിക്കുന്നതാണ‌് ദേശീയ വിദ്യാഭ്യാസ പരിഷ്‌കാരമെന്ന‌് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വാണിജ്യ ശക്തികൾക്കും കോർപറേറ്റ്, മൂലധനശക്തികൾക്കും അടിയറവയ്‌ക്കുന്ന നിർദേശങ്ങളും പരിഷ്‌കാര പരിപാടികളുമാണ് നയത്തിൽ ഉടനീളം.
പാവപ്പെട്ടവരെ നൈപുണ്യ വികസനത്തിന്റെയും തൊഴിൽ പരിചയത്തിന്റെയും പേരിൽ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് പുറന്തള്ളും. സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കും. വിദേശ സർവകലാശാലകളുടെ മേച്ചിൽപ്പുറങ്ങളായി ഉന്നത വിദ്യാഭ്യാസത്തെ അധഃപതിപ്പിക്കുകയാണ‌് മോഡി സർക്കാർ. ആർഎസ്എസിന്റെ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസും ദാരത് ശിക്ഷാ മണ്ഡലും  മുന്നോട്ടുവയ്‌ക്കുന്ന ഹൈന്ദവവൽക്കരണവും വരേണ്യവൽക്കരണവുമാണ് നിയമത്തിന്റെ സത്ത. ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഇക്കാര്യം ജനങ്ങളിലെത്തിക്കണമെന്നും വെബിനാർ ആഹ്വാനം ചെയ‌്തു. കെ ടി കുഞ്ഞിക്കണ്ണൻ മോഡറേറ്ററായി. ഡോ. കെ എൻ ഗണേശ‌്, ഡോ. പി ജെ വിൻസന്റ‌്, ഡോ. പ്രമോദ‌് വെള്ളച്ചാൽ, ഡോ. എം സത്യൻ, കെ സി ഹരികൃഷ‌്ണൻ, സോണിയ ഇ പ, വി പി സാനു തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top