19 April Friday

പുതിയ കണ്ടെയിൻമെന്റ് സോണുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോഴിക്കോട്
ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ. കോർപറേഷൻ വാർഡ് 22 കോവൂർ, 72 വെസ്റ്റ്ഹിൽ, 15 വെള്ളിമാട്കുന്ന്, മാവൂർ പഞ്ചായത്ത് 15 കൽപ്പളളി, അഞ്ച് തെങ്ങിലക്കടവ്, ഏഴ് കണ്ണിപറമ്പ്, കാക്കൂർ പഞ്ചായത്ത് ആറ് കുട്ടമ്പൂർ, രാമനാട്ടുകര മുനിസിപ്പാലിറ്റി മുഴുവൻ വാർഡുകൾ, കുന്നുമ്മൽ പഞ്ചായത്ത് 11 കക്കട്ടിൽ നോർത്ത്, മടവൂർ പഞ്ചായത്ത് എട്ട് മടവൂർ എന്നിവയാണ് കണ്ടെയിൻമെന്റ് സോണുകൾ. രാമനാട്ടുകര നഗരസഭയിലെ നളന്ദ ആശുപത്രി ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറന്ന് പ്രവർത്തിക്കില്ല.
ഒഴിവാക്കിയവ:
ചില പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. കോർപറേഷൻ വാർഡ് 63 തിരുത്തിയാട്ടുള്ള ഇന്റർസിറ്റി ആർക്കെെഡ്, കക്കോടി പഞ്ചായത്ത് വാർഡ് 10, പേരാമ്പ്ര പഞ്ചായത്ത് 10, കുന്നമം​ഗലം പഞ്ചായത്ത് ഒന്ന്, ഒളവണ്ണ പഞ്ചായത്ത് വാർഡ് രണ്ട് പാലാഴി പാലയിൽ ഉൾപ്പെട്ട നെസ്റ്റോ ഹെെപ്പർ മാർക്കറ്റ് (ഒളവണ്ണ പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണിലാണെങ്കിലും ഈ സ്ഥാപനത്തിന് തുറന്ന് പ്രവർത്തിക്കാം), ചാത്തമം​ഗലം പഞ്ചായത്ത് ആ‌റ്, ഏഴ്, മണിയൂർ പഞ്ചായത്ത് വാർഡ് ഒന്ന് ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.
റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം
കോഴിക്കോട്‌
കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണുകളാവുകയുംചെയ്തതിനാൽ, റേഷൻകടകളുടെ പ്രവർത്തനസമയം  ചൊവ്വാഴ്‌ച  മുതൽ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെയായിരിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top