27 April Saturday

പുതിയപാലത്തെ വലിയ പാലം നിർമാണം 
ഒന്നര വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 

കോഴിക്കോട് 
നഗരത്തിന്റെ ചിരകാലസ്വപ്നമായ പുതിയപാലത്തെ വലിയ പാലത്തിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. വലിയ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
സമ്പൂർണവും സുസ്ഥിരവുമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരുമിച്ചുനിർത്തി പ്രവർത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.  മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ എസ് ആർ അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. കെആർഎഫ്ബി നോർത്ത് സർക്കിൾ ടീം ലീഡർ എസ് ദീപു സ്വാഗതവും അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി ബി  ബൈജു നന്ദിയും പറഞ്ഞു. കിഫ്‌ബി ധനസഹായത്തോടെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top