24 April Wednesday

കൂമുള്ളിയിൽ സപ്ലൈകോ 
മാവേലിസ്റ്റോർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 കൂമുള്ളി

മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ വിതരണംചെയ്യുന്ന കേന്ദ്രമാക്കി മാവേലി സ്റ്റോറുകളെ മാറ്റിയെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൂമുള്ളിയിൽ തുടങ്ങിയ സപ്ലെകോ മാവേലിസ്റ്റോർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 2016 മുതൽ 39 സാധനങ്ങളുടെ വില ഇതുവരെ വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ ആദ്യവിൽപ്പന നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ, സന്ദിപ്കുമാർ, ബൈജു കൂമുള്ളി, ബിന്ദുരാജൻ, സുനീഷ് നടുവയിൽ, ചിറ്റൂർ രവീന്ദ്രൻ, ഗീത മപ്പുറത്ത്, പൊയിലിൽ ചന്ദ്രൻ, എൻ കെ ദാമോദരൻ, അഷറഫ്അത്തോളി, ടി കെ കരുണാകരൻ, ഉണ്ണി മൊടക്കല്ലൂർ എന്നിവർ സംസാരിച്ചു. സപ്ലൈകോ മേഖലാ മാനേജർ എൻ രഘുനാഥ് സ്വാഗതവും പി ഫൈസൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top