29 March Friday

ഐടി മേഖലയിൽ തൊഴിൽ 
സുരക്ഷിതത്വം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 കോഴിക്കോട്‌

ഐടി മേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു)  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ ഡി  ജയൻ ഉദ്‌ഘാടനം ചെയ്തു.
ശ്യം സുന്ദർ ബിജോയ് അധ്യക്ഷനായി.  എ ഡി ജയൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി  എം കെ ഹെഗൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 
വി ടി ശോഭന, എൻ ഷിജു, സി ഷാജി,  സി ജയരാജ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ:  കെ എം സുരേന്ദ്രൻ (പ്രസിഡന്റ്‌), സി ജിതിൻ രാജ്,   എം രതീഷ്, എ സൂരജ് ( വൈസ്‌ പ്രസിഡന്റുമാർ),  എം കെ ഹെഗൽ ( സെക്രട്ടറി -), -എം പി ശ്രീന, ഷമി ദിനേഷ്, കെ വിജയ ( ജോ. സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top