02 October Monday

വ്യാജ വിമാനടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയ യുവാവ് 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
നാദാപുരം 
വ്യാജ വിമാന ടിക്കറ്റ് വിൽപ്പന നടത്തി ഒമ്പതുലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. നാദാപുരം യൂനിമണി ഫിനാൻസ് സർവീസ് ജീവനക്കാരൻ ഇരിങ്ങൽ ജിയാസ് മൻസിലിൽ ജിയാസ് മുഹമ്മദാണ്‌ അറസ്റ്റിലായത്‌. പ്രതിയെ റിമാൻഡ് ചെയ്തു.
നിരവധി പേരെയാണ് ജിയാസ് മുഹമ്മദ് വ്യാജ ടിക്കറ്റ്‌ നൽകി കബളിപ്പിച്ചത്. 
ഓൺലൈനിൽ യാത്രാവിവരം അറിയാൻ പരിശോധിച്ചപ്പോഴാണ്‌ ടിക്കറ്റ് വ്യാജമാണെന്ന്‌ യാത്രക്കാർ തിരിച്ചറിഞ്ഞത്. മെയ്‌ 25ന്‌ യൂനിമണി ഫിനാൻസ് സർവീസ് മാനേജർ നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിപ്പ് പുറത്തുവന്നപ്പോൾ ജിയാസ് മുഹമ്മദ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top