26 April Friday

വികസന തീരത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
കോഴിക്കോട്‌
ജില്ലയുടെ തീരദേശമേഖലയുടെ വികസനത്തിനായി മൊത്തം 115 കോടിയാണ്‌ വകയിരുത്തിയത്‌. 71 കി.മീറ്റർ തീരമുള്ള ജില്ലയ്‌ക്ക്‌ ഇത്‌ ഏറെ ഗുണംചെയ്യും. 
മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ്- ആർഐഡിഐ വായ്പാസഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിക്കായി  20 കോടിയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ്‌ നീക്കാനുമായി 9.52 കോടിയും മത്സ്യബന്ധന തൊഴിലാളികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിക്കായി 10 കോടിയും നീക്കിവച്ചിട്ടുണ്ട്‌. തീരസംരക്ഷണ പ്രവൃത്തികൾക്ക്‌ 15 കോടിയും മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പുനർഗേഹം പദ്ധതിക്ക്‌ കൂടുതൽ തുക വകയിരുത്തിയതും നേട്ടമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top