26 April Friday
വായ്‌പാ തട്ടിപ്പ്‌

കോൺഗ്രസ്‌ നേതാവ്‌ കെ പി കുമാരൻ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
നാദാപുരം 
കുടുംബശ്രീ വായ്‌പാ തട്ടിപ്പുകേസിൽ ഉൾപ്പെട്ട കോൺഗ്രസ്‌ നേതാവ്‌  കെ പി കുമാരൻ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു. വെള്ളി പകലാണ് പഞ്ചായത്ത് സെക്രട്ടറി നിഷക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞയാഴ്‌ച വളയം പൊലീസ് കുമാരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ലീഗ് അവിശ്വാസം കൊണ്ടുവരാൻ തീരുമാനിക്കുക കൂടി ചെയ്‌ത സാഹചര്യത്തിലാണ്‌ രാജി. കോൺഗ്രസ്‌ നേതൃത്വവും കുമാരന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
കുടുംബശ്രീ അംഗമല്ലാത്ത ഉമ്മത്തൂർ സ്വദേശിനി കൊല്ലറത്ത് റംലയുടെ പേരിൽ പാറക്കടവ് കനറാ ബാങ്കിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. ബാങ്കിൽനിന്ന്‌ റംലക്ക് നോട്ടീസ് വന്നതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top