23 April Tuesday

'ക്വാസോ ലിബറം 10' തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
വടകര
 കോളേജ് ഓഫ് എൻജിനിയറിങ് വടകരയില്‍ അഖിലേന്ത്യാ ടെക്നിക്കല്‍ ഫെസ്റ്റി(ക്വാസോ ലിബറം എഡിഷന്‍ 10)ന് കോളജ് ക്യാമ്പസില്‍ തുടക്കമായി. മൂന്ന് ദിവസമായി മണിയൂര്‍ കുറുന്തോടിയിലെ ക്യാമ്പസില്‍ നടക്കുന്ന  ഫെസ്റ്റില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികൾ പങ്കെടുക്കുന്നു. പ്രൊഫഷണൽ  പ്രതിഭകള്‍ നയിക്കുന്ന ശിൽപ്പശാലകള്‍, സാങ്കേതിക വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, വിധ മത്സരങ്ങള്‍, നോണ്‍ ടെക്നിക്കല്‍ കള്‍ച്ചറല്‍ ഇവന്റുകള്‍, പ്രദർശനങ്ങൾ എന്നിവയുണ്ടാകും.  ശനിയാഴ്ച പ്രദര്‍ശന നഗരിയില്‍ സൗജന്യ പ്രവേശനം അനുവദിക്കും.  
ഫെസ്റ്റ് കണ്ണൂര്‍ സർവകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു ഉദ്ഘാടനം ചെയ്തു. ഡോ. ഒ എ ജോസഫ് അധ്യക്ഷനായി. കോഴിക്കോട് ഐഐഎം അക്കാദമിക്ക് ഡീന്‍ ഡോ. ആനന്ദക്കുട്ടന്‍ ബി ഉണ്ണിത്താന്‍, ടി നിധിൻ, മണിയൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷറഫ്, പിടിഎ പ്രസിഡന്റ്‌ ഡോ. സിറാജ്, പി കെ ശശിധരൻ, എൻ അഷിത, കിരൺ, അധ്യാപകരായ ഡോ. കെ ദീപ്തി, ഡോ. ടി വി സൂര്യ, പ്രപു പ്രേംനാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top