19 April Friday

യു എ ഖാദറിന് 
സ്മാരകം 
നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കോഴിക്കോട്
യു എ ഖാദറിന് കോഴിക്കോട്ട്‌ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സാംസ്കാരിക വകുപ്പും കോർപറേഷനും മുൻകൈയെടുക്കണം. പ്രഭാത് നോവൽ അവാർഡ്‌ നേടിയ ജാനമ്മ കുഞ്ഞുണ്ണിയെ യോഗം അനുമോദിച്ചു. എ കെ രമേശ് അധ്യക്ഷനായി.  കെ ചന്ദ്രൻ, ബാബു പറശ്ശേരി, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, കെ കെ സി പിള്ള, കെ സുരേഷ് കുമാർ, വി ടി സുരേഷ്, പി വത്സൻ,  ഡോ. മിനി പ്രസാദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top