25 April Thursday

ഇന്ന്‌ കാസർകോട്ട്‌ സമാപനം കെഎസ്‌ആർടിഇ വടക്കൻ 
മേഖലാ ജാഥക്ക്‌ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

 കോഴിക്കോട്‌

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജയരാജൻ നയിക്കുന്ന വടക്കൻ മേഖലാ വാഹന  പ്രചാരണ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. വ്യാഴം  കോഴിക്കോട്‌ റീജണൽ വർക്‌ഷോപ്പിൽനിന്നാരംഭിച്ച്‌ വടകര, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം തലശേരിയിൽ സമാപിച്ചു. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ പുനഃപ്രവേശിപ്പിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്  പ്രഖ്യാപിച്ച അനിശ്‌ചിതകാല പണിമുടക്കിന്റെ പ്രചാരണാർഥമാണ്‌ ജാഥ. 
    വിവിധ കേന്ദ്രങ്ങളിൽ പി എ ജോജോ, മോഹൻകുമാർ പാടി, വി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാസർകോട്‌ സമാപിക്കും. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് വൈകിട്ട്‌ അഞ്ചിന്‌ സമാപന സമ്മളനം സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top