29 March Friday

കോർപറേഷൻ പ്രകടനപത്രിക പുറത്തിറക്കി വികസന കാഴ്‌ചപ്പാട്‌ ജനങ്ങൾ നെഞ്ചേറ്റും: എളമരം കരീം

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020
കോഴിക്കോട്‌
ഇന്നത്തേത്‌ മാത്രമല്ല, വർഷങ്ങൾക്കപ്പുറത്തേക്കുള്ള വികസനസങ്കൽപ്പം മുന്നോട്ടുവയ്‌ക്കുന്ന എൽഡിഎഫിനെ ജനങ്ങൾ ഏറ്റെടുക്കുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. ‘സാമൂഹ്യ വികസനത്തിനൊരു വോട്ട്, സാമൂഹ്യ മൈത്രിക്കൊരു വോട്ട്’ എന്ന മുദ്രാവാക്യമുയർത്തി തയ്യാറാക്കിയ കോർപറേഷൻ പ്രകടനപത്രികയുടെ  പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എളമരം കരീം.  
കവലകളിൽ നിർദേശപെട്ടി സ്ഥാപിച്ച്‌ അതിലൂടെ അഭിപ്രായങ്ങൾ ശേഖരിച്ച്‌ തികച്ചും ജനാധിപത്യപരമായ രീതിയിലാണ്‌  പ്രകടന പത്രിക തയ്യാറാക്കിയത്‌. കോഴിക്കോട്ടെ മുഴുവൻ ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും നഗരത്തിന്റെ വികസനത്തിനും വഴിവയ്‌ക്കുന്ന പദ്ധതികളാണ്‌ പത്രികയിലുള്ളത്‌. മാലിന്യ സംസ്‌കരണം, കായികമേഖല,  ഡിജിറ്റലൈസേഷൻ, ‌വ്യാപാര മേഖല  തുടങ്ങിയവയെല്ലാം  അഭിമുഖീകരിക്കാൻ ശേഷിയുള്ള പത്രികയാണ്‌ എൽഡിഎഫ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. കോഴിക്കോടിന്റെ പ്രതിനിധികളാവാൻ ശേഷിയുള്ളവരാണ്‌ എൽഡിഎഫിന്റെ സ്ഥാനാർഥികളെന്നും എളമരം കരീം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top