28 March Thursday

ചട്ടലംഘനം പിടിക്കാൻ സ്‌ക്വാഡുകൾ

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020

 

 
കോഴിക്കോട്‌
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനം തടയാനുള്ള ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനം ഊർജിതം . പെരുമാറ്റ ചട്ടലംഘനങ്ങൾ കണ്ടെത്താൻ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ. ജില്ലാതലത്തിൽ ഒരു സ്‌ക്വാഡും നാല്‌ താലൂക്കുകളിൽ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാർജ് ഓഫീസർ, സ്റ്റാഫ്, പൊലീസ് എന്നിവരാണ് സ്‌ക്വാഡിൽ. ഓരോ പ്രദേശത്ത്‌ നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവർത്തനം. ഇതിനകം ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനം കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ നീക്കംചെയ്യുന്നുണ്ട്. 
പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതി അറിയിക്കാനും  0495 2374875 ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളായ കോഴിക്കോട് താലൂക്ക് - 0495 2372966, വടകര താലൂക്ക് - 0496 2513480, കൊയിലാണ്ടി താലൂക്ക് - 0496 2620235, താമരശേരി താലൂക്ക് - 0495 2982000 എന്നിവയിലും ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top