29 March Friday

കിഫ്‌ബിയെ തകർക്കാൻ അനുവദിക്കില്ല: നാടെങ്ങും ജനകീയ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

കോഴിക്കോട്‌
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം.  
കുറ്റ്യാടി 
കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് വോട്ടില്ല, കുറ്റ്യാടി ബൈപാസ് സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുന്നയിച്ച് പ്രതിഷേധ സംഗമം നടന്നു. സംഗമത്തിന്റെ മുന്നോടിയായി കുറ്റ്യാടി പുതിയ സ്റ്റാൻഡ്‌ മുതൽ ടൗൺ ജങ്ഷൻവരെ കോവിഡ് മാനദണ്ഡം പാലിച്ച് മനുഷ്യമതിൽ തീർത്തു. മനുഷ്യമതിലും പ്രതിഷേധ സംഗമവും സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. വി ബാലൻ അധ്യക്ഷനായി. കെ കെ ദിനേശൻ, പി സുരേഷ് ബാബു, സി എൻ ബാലകൃഷ്ണൻ, പി സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
നാദാപുരം
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്ന വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രക്ഷാകർതൃസമിതി നേതൃത്വത്തിലാണ് പ്രതിഷേധം. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. എൽഡിഎഫ് നാദാപുരം മണ്ഡലം സെക്രട്ടറി പി പി ചാത്തു ഉദ്‌ഘാടനംചെയ്‌തു. കെ ടി ബാബു അധ്യക്ഷനായി. ടി പ്രദീപ് കുമാർ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി വി ഗോപാലൻ, എം കെ ബാലൻ, വാർഡ് എൽഡിഎഫ് സ്ഥാനാർഥി എ പി ഷൈനി, പിടിഎ പ്രസിഡന്റ്‌ കെ പി രാജൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top