25 April Thursday

നന്മയുടെ കഥ പറഞ്ഞ്‌ ‘നന്മ’

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020

 വടകര

ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥിനിയുടെ കഥ പശ്ചാത്തലമായ ഹ്രസ്വചിത്രംനന്മ ശ്രദ്ധേയമാവുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥി അറക്കിലാട് "കൈലാസ'ത്തിൽ കൈലാസ് നാഥ് നിർമിച്ച ഹ്രസ്വ ചിത്രമാണ് നവ മാധ്യമങ്ങളിൽ വൈറലായത്.   പതിനായിരത്തിലേറെ പേരാണ് ഇതിനോടകം ചിത്രം കണ്ടത്.  നിർധനയായ ഒന്നാം ക്ലാസുകാരി  ഓൺലൈൻ  പഠന സൗകര്യമില്ലാതെ പ്രയാസപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.  അവൾക്ക് മറ്റ് വിദ്യാർഥികൾ മുൻകൈയെടുത്ത് പഠനത്തിനായി ടാബ് സമ്മാനിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.  പ്രൊജക്ട് വർക്കിനായാണ് കൈലാസ് ചിത്രം നിർമിച്ചത്. 
കൈലാസിന്റെ  സഹോദരി ഭാഗ്യലക്ഷ്‌മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനവും എഡിറ്റിങ്ങും ക്യാമറയും കൈലാസ് തന്നെയാണ് നിർവഹിച്ചത്.   സഹപാഠികളും മറ്റ് രംഗങ്ങളിൽ അഭിനേതാക്കളായി എത്തി. നല്ലൊരു നർത്തകൻ കൂടിയാണ്, അറക്കിലാട് സ്വദേശികളായ പ്രമോദിന്റെയും അപർണയുടെയും മകനായ കൈലാസ് നാഥ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top