20 April Saturday

അജൈവ മാലിന്യം കൈമാറിത്തുടങ്ങി

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020

 

കോഴിക്കോട്‌
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച അജൈവ മാലിന്യം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവർത്തനം തുടങ്ങി. സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്‌.
കൊടിയത്തൂർ ഹരിതകർമസേനയുടെയും ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ എ രാജേഷ്, നിറവ് ഹരിത സഹായ സ്ഥാപനം പ്രതിനിധി പി പ്രസൂൺ എന്നിവരുടെയും നേതൃത്വത്തിൽ തരംതിരിച്ച 660 കിലോ പ്ലാസ്റ്റിക് കവറുകൾ ആദ്യ ലോഡായി കയറ്റിയയച്ചു.  കുപ്പി, പേപ്പർ, ലെതർ, ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്.
അജൈവ പാഴ്‌വസ്തുക്കളുടെ പരിപാലനം, തരം തിരിക്കൽ എന്നിവയിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനാംഗങ്ങൾക്ക് ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ, പ്രായോഗിക  പരിശീലനം നൽകിയിരുന്നു.  വിവിധ തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌  വരുംദിവസങ്ങളിൽ ഹരിതകർമസേന ശേഖരിച്ച പാഴ്‌വസ്‌തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ പി പ്രകാശ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top