കുറ്റ്യാടി
ബിജെപിക്കിടയിലെ വിഭാഗീയത കാരണം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അടച്ചിട്ട വീട്ടിലേക്കുള്ള മാർച്ച് പ്രഹസനമായി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഉദ്ഘാടനംചെയ്ത മാർച്ചിൽ ഉദ്ഘാടകൻ ഉൾപ്പെടെ 11 പേരാണ് പങ്കെടുത്തത്. നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബിജെപി നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഞായറാഴ്ച രാവിലെ 10ന് മാർച്ച് നടത്താനായിരുന്നു തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കാൻ ആളുകളില്ലാതായതോടെ പകൽ 12നാണ് തുടങ്ങിയത്.
സമരത്തിന് ആതിഥേയത്വം നൽകിയ കായക്കൊടി പഞ്ചായത്തിൽനിന്ന് രണ്ടുപേരാണ് പങ്കെടുത്തത്. ബിജെപി, യുവമോർച്ച ഭാരവാഹി തെരഞ്ഞെടുപ്പിലെ പ്രശ്‌നവും നേതാക്കൾക്കെതിരെ ഉയർന്ന അഴിമതിയുമാണ് സമരത്തിന് അണികളെത്താത്തതിന് കാരണമെന്ന് ബിജെപിക്കാർത്തന്നെ പറയുന്നു. ബിജെപിയിലും യുവമോർച്ചയിലും നിലനിൽക്കുന്ന വിഭാഗീയത കാരണം ഒരുവിഭാഗം എല്ലാ പരിപാടിയിൽനിന്നും മാറി നിൽക്കുന്നതായും ആക്ഷേപമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..