28 March Thursday

വരവേറ്റു, ശുഭ്രതാരകങ്ങളെ

സ്വന്തം ലേഖകൻUpdated: Wednesday Aug 3, 2022

ഡിവെെഎഫ്ഐ വടക്കൻ മേഖലാ ജാഥയ്ക്ക് മുക്കത്ത് നൽകിയ സ്വീകരണം

കോഴിക്കോട്‌
തൊഴിലും സ്വാതന്ത്ര്യവും ഇല്ലാതാക്കി രാജ്യത്തെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്ന കേന്ദ്രനയങ്ങൾ തുറന്നുകാട്ടി ഡിവൈഎഫ്‌ഐ വടക്കൻ മേഖലാ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കോരിച്ചൊരിയുന്ന മഴയിലും രണ്ടാംനാളും സ്വീകരണ കേന്ദ്രങ്ങളിൽ ജാഥയെ വരവേൽക്കാനെത്തിയത്‌ നൂറുകണക്കിന്‌ യുവതീയുവാക്കളാണ്‌.  ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? ’ മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ നയിക്കുന്ന ജാഥ. ചൊവ്വ രാവിലെ നരിക്കുനിയിൽനിന്നാണ്‌ ജാഥ പര്യടനം ആരംഭിച്ചത്‌. മുക്കം, കുന്നമംഗലം, ഫറോക്ക്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോഴിക്കോട്‌ ടൗണിൽ സമാപിച്ചു.   
നരിക്കുനിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ, കെ എം രാധാകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ വരവേറ്റത്‌. സ്വീകരണത്തിൽ കെ കെ ഷിബിൻലാൽ അധ്യക്ഷനായി. വി കെ വിവേക്‌ സ്വാഗതം പറഞ്ഞു. ഒ അബ്ദുറഹിമാൻ നന്ദി പറഞ്ഞു.
 മുക്കത്ത്‌ ജോർജ് എം തോമസ്, ടി വിശ്വനാഥൻ, ലിന്റോ ജോസഫ്‌ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. സ്വാഗതസംഘം ചെയർമാൻ കെ ടി ബിനു അധ്യക്ഷനായി. ദിപു പ്രേംനാഥ് സ്വാഗതം പറഞ്ഞു. 
കുന്നമംഗലത്ത്‌ സ്വാഗതസംഘം രക്ഷാധികാരി പി കെ പ്രേംനാഥ്‌ ജാഥാ ലീഡറെ ഹാരമണിയിച്ചു. സ്വാഗതസംഘം ചെയർമാൻ ടി ഷൈപു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പ്രഗിൻലാൽ സ്വാഗതവും പി പി ഷിനിൽ നന്ദിയും പറഞ്ഞു. 
ഫറോക്ക് ടൗണിൽ മുൻ ജില്ലാ സെക്രട്ടറി എം ഗിരീഷ്, വി കെ സി മമ്മദ്‌ കോയ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഷഫീഖ് എന്നിവർ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും വരവേറ്റു.
സ്വീകരണത്തിൽ സംഘാടകസമിതി ചെയർമാൻ സി ഷിജു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി സന്ദേശ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ഭാനുപ്രകാശിന്റെ പുസ്തകങ്ങൾ എം ഗിരീഷ് ജാഥാ നായകന് നൽകി. 
കോഴിക്കോട്‌ ടൗണിൽ സ്വാഗതസംഘം ചെയർമാൻ കെ ദാമോദരൻ ജാഥാ ലീഡറെ ഹാരമണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ടി പി ദാസൻ, കെ രതീഷ്‌, ബാബു പറശ്ശേരി, പി നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. ഡിവൈഎഫ്‌ഐ ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിനാൻ ഉമ്മർ അധ്യക്ഷനായി. ആർ ഷാജി സ്വാഗതവും പി വൈശാഖ്‌ നന്ദിയും പറഞ്ഞു.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ വി വസീഫ്‌, മാനേജർ എസ്‌ ആർ അരുൺബാബു, അംഗങ്ങളായ എം വിജിൻ എംഎൽഎ, ആർ രാഹുൽ, എം വി ഷിമ, മിനു സുകുമാരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top