16 July Wednesday

വിദ്യാർഥി റാലിയും പ്രതിരോധ സദസ്സും

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

എസ്എഫ്ഐ വിദ്യാർഥി പ്രതിരോധം സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി 
അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വർഗീയതക്കും വലതുപക്ഷ കുപ്രചാരണത്തിനുമെതിരെ എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ കമ്മറ്റി വിദ്യാർഥി റാലിയും പ്രതിരോധ സദസ്സും സംഘടിപ്പിച്ചു. 
കുറ്റ്യാടിയിൽ നടന്ന പരിപാടി  ജില്ലാ പ്രസിഡന്റ്‌ പി താജുദീൻ ഉദ്ഘാഘാടനം ചെയ്തു. രസിൽ രമേശ് അധ്യക്ഷനായി. 
ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഫിദൽ നോയസ്, ഒ പി അനുവിന്ദ്, കെ അർജുൻ എന്നിവർ സംസാരിച്ചു.
നാദാപുരം
അഭിമന്യു രക്തസാക്ഷി ദിനത്തിൽ എസ്എഫ്ഐ  നാദാപുരം ഏരിയാ കമ്മിറ്റി വർഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. 
കല്ലാച്ചിയിൽ നടന്ന വിദ്യാർഥി റാലിയും   പ്രതിരോധ സദസ്സും  സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. 
ഏരിയാ പ്രസിഡന്റ് കെ സി രഥുൻരാജ് അധ്യക്ഷനായി. 
ഏരിയാ ജോയിന്റ് സെക്രട്ടറി ധർമൻ, 
ഏരിയാ സെക്രട്ടറിയറ്റ് അംഗം കെ പി ആദർശ് എന്നിവർ സംസാരിച്ചു. 
ഏരിയാ സെക്രട്ടറി കെ കെ അഭിനവ് സ്വാഗതവും 
ഏരിയാ സെക്രട്ടറിയറ്റ് അംഗം ഐശ്വര്യ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top