24 April Wednesday

ചെങ്ങോട്ടുകാവിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ചെങ്ങോട്ടുകാവിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്ന 
അണ്ടർ പാസ് നിർമാണം

കൊയിലാണ്ടി
ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നന്തി- ചെങ്ങോട്ടുകാവിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു. 24 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിക്കുന്നത്. അഴിയൂർ വെങ്ങളം റീച്ചിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇത്. ചെങ്ങോട്ടുകാവ് റെയിൽവേ ഓവർ ബ്രിഡ്‌ജിന്റെ തെക്കുവശത്ത് നിലവിലുള്ള ദേശീയപാതയുടെ തൊട്ടടുത്താണ് അണ്ടർ പാസ് നിർമിക്കുന്നത്. ബൈപാസ് ആരംഭിക്കുന്ന നന്തിയിൽ നേരത്തെ തന്നെ അടിപ്പാത നിർമാണം തുടങ്ങിയിരുന്നു. ചെങ്ങോട്ടുകാവിൽ അടിപ്പാതയ്ക്കടുത്ത് ദീർഘദൂര ട്രക്കുകൾ പാർക്ക്‌ ചെയ്യാൻ കഴിയുന്ന വിപുലമായ ട്രക്ക് ലൈനും നിർമിക്കും. 
അഴിയൂർ മുതൽ വെങ്ങളം വരെ അഞ്ച് ഫ്ലൈ ഓവറുകൾ, 10 അണ്ടർ പാസുകൾ, ഒരു ഓവർ പാസ്, അഞ്ച്‌ ചെറിയ പാലങ്ങൾ, 50 ബസ് ഷെൽട്ടറുകൾ എന്നിവ നിർമിക്കാനാണ് ആദ്യം തീരുമാനിച്ചത്. മൂടാടി മുചുകുന്ന് ഹിൽബസാർ റോഡ്, പൊയിൽക്കാവ്, പൂക്കാട് എന്നിവയടക്കം അണ്ടർ പാസ് നിർമിക്കണമെന്ന ആവശ്യം ഉയർന്നുവന്നിടങ്ങളിലെല്ലാം പരിഗണിക്കാൻ സാധ്യതയുണ്ട്. 2021 ജൂണിലാണ് പ്രവൃത്തി ആരംഭിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top