19 April Friday

ആരോഗ്യമേള സംഘടിപ്പിച്ച

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

പേരാമ്പ്ര

ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം വിവിധ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയെന്ന ലക്ഷ്യവുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേർന്ന് വിപുലമായ ആരോഗ്യമേള സംഘടിപ്പിച്ചു.  പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി സ്മാരക ടൗൺ ഹാളിൽ നടന്ന ആരോഗ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു അധ്യക്ഷനായി. 
മെഡിക്കൽ ഓഫീസർ ഡോ. കെ ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എ നവീൻകുമാർ ആരോഗ്യമേളയെക്കുറിച്ച് വിശദീകരിച്ചു. ഡോ. സി കെ ഷാജി, പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, കെ കെ വിനോദൻ, എ കെ തറുവയി ഹാജി എന്നിവർ സംസാരിച്ചു. 
ക്യാൻസറും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ഡോ. വി നാരായണൻകുട്ടി വാര്യർ, ഡോ. സി കെ വിനോദ് എന്നിവരും വിമുക്തി എന്ന വിഷയത്തിൽ റിട്ട. എക്സൈസ് ഓഫീസർ കെ സി കരുണാകരനും ക്ലാസെടുത്തു. അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലായി 1500ൽപ്പരം രോഗികളെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണംചെയ്തു. ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, അങ്കണവാടി കുട്ടികൾക്ക് സ്ക്രീനിങ് ക്യാമ്പ്, ഹരിത കർമസേനാംഗങ്ങൾക്കുള്ള പ്രത്യേക പരിശോധനയും ഏർപ്പെടുത്തി. 
ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, കാരുണ്യ ഹെൽത്ത് ഇൻഷുറൻസ് കിയോസ്ക്, ഫയർ ആൻഡ് റെസ്ക്യു. എക്സൈസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഐസിഡിഎസ് തുടങ്ങി നിരവധി സ്റ്റാളുകൾ, കോവിഡ് വാക്സിനേഷൻ സെന്റർ, പെയിൻ ആൻഡ് പാലിയേറ്റീവ്, ഫിസിയോ തെറാപ്പി സെന്റർ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. സ്വാഗതസംഘം ചെയർമാൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി വി മനോജ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top