19 April Friday
ഉറപ്പാണ്, ഒപ്പമുണ്ട്

വിവരങ്ങള്‍ വേണ്ടുവോളം

സ്വന്തം ലേഖകന്‍Updated: Saturday Jun 3, 2023

തുറയൂര്‍ പഞ്ചായത്തിലെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റര്‍

കോഴിക്കോട് 
തദ്ദേശ  സ്ഥാപനങ്ങളിലെത്തിയാൽ വിവരങ്ങളറിയാൻ ഇനി നട്ടംതിരിയണ്ട. സര്‍ക്കാര്‍ –-സര്‍‌ക്കാതിര സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമായി പഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ തയ്യാര്‍. ജില്ലയിലെ 59 പഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റിറ്റേഷന്‍ സെന്റർ ആരംഭിച്ചു. 11 പഞ്ചായത്തുകളില്‍ അവസാന ഘട്ടത്തിലാണ് പ്രവൃത്തി. നഗരസഭകളിൽ അടുത്ത ഘട്ടത്തിൽ കേന്ദ്രങ്ങൾ തുറക്കും. 
സംസ്ഥാന –- -കേന്ദ്ര സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ കമീഷനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയിടങ്ങളില്‍നിന്നുള്ള സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ്‌ സെന്റർ ലക്ഷ്യം. ‘ഒപ്പമുണ്ട്‌ ഉറപ്പാണ്‌’ ടാഗ്‌ലൈനോടെ തദ്ദേശ വകുപ്പ് നേതൃത്വത്തിലാണ് പ്രവർത്തനം. പഞ്ചായത്തിൽ ഫ്രണ്ട്‌ ഓഫീസിനോട്‌ ചേർന്നാണ് കേന്ദ്രം പ്രവർത്തിക്കുക. ഓൺലൈൻ അപേക്ഷകൾ നൽകാനുള്ള സഹായവും ലഭ്യമാക്കും. 
കേന്ദ്രങ്ങളിൽ ടെക്‌നിക്കൽ അസിസ്‌റ്റ​ന്റുമാർ, കുടുംബശ്രീ ഹെൽപ്‌ ഡെസ്‌ക്‌ എന്നിവരാണുണ്ടാവുക. ഇവ രണ്ടും ഇല്ലാത്തയിടങ്ങളില്‍ എംഎസ്‌ഡബ്ല്യു യോഗ്യതയുള്ളവരെ നിയമിക്കും. കിലയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകി. ചാറ്റ് ജിപിടി ഉള്‍പ്പെടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 
കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിവുവേണം. വകുപ്പുകളും ഏജൻസികളും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ- മെയിൽ അയക്കണം. സർക്കാരി​ന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപ്പുസ്‌തകവും ഇവിടെയുണ്ടാകും. പൊതുജനങ്ങളുടെ സംശയം തല്‍സമയം തീര്‍ക്കാനായില്ലെങ്കില്‍ വിവരങ്ങള്‍ ശേഖരിച്ച് ഇവരുടെ  മൊബൈല്‍ നമ്പറിലേക്ക് വിളിച്ചറിയിക്കും. 
ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്റെ മാ​തൃ​ക​യി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ഗ്രാ​മ​കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കും. ഭാ​വി​യി​ൽ സി​റ്റി​സ​ൺ ഫെ​സി​ലി​റ്റേ​ഷ​ൻ കേന്ദ്രങ്ങളെ സ​മ്പൂ​ർ​ണ വി​വ​ര​വി​നി​മ​യ സ​ഹാ​യ കേ​ന്ദ്ര​മാ​ക്കിമാ​റ്റാ​നാ​ണ് ത​ദ്ദേ​ശ വ​കു​പ്പ് ലക്ഷ്യം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top