19 April Friday

ഗുഡ്സ് തൊഴിലാളികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഗുഡ്സ് തൊഴിലാളികളെ സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ 
ആദരിക്കുന്നു

 പേരാമ്പ്ര

ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ്  ഫെഡറേഷൻ അമ്പതാം വാർഷികത്തിന്റെ ഭാഗമായി   ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  നാൽപ്പത്‌ വർഷം തൊഴിലെടുത്ത ഗുഡ്സ് തൊഴിലാളികളെ ആദരിച്ചു. പേരാമ്പ്ര റീജണൽ സഹകരണ ബാങ്ക്‌  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്‌ സിഐടിയു  ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എ കെ പത്മനാഭൻ  വിജയികൾക്ക്‌  ഉപഹാരം നൽകി. 
 യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോണി ഇടശ്ശേരി അധ്യക്ഷനായി. എൻ കെ ലാൽ, കരീം കൂട്ടത്തായി, കെ കെ കൃഷ്ണൻ, ആർ കെ മനോജ്,  കെ വിജയരാജ് എന്നിവർ സംസാരിച്ചു. പരാണ്ടി മനോജ് സ്വാഗതവും ജയേഷ് മുതുകാട് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top