18 December Thursday
സിദ്ദിഖിന്റെ കൊലപാതകം

ഹണിട്രാപ്പ് തന്നെ; കൂടുതല്‍ തെളിവ് ശേഖരിച്ച് പൊലീസ്

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023
കോഴിക്കോട് 
ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പാണെന്നതിന് കൂടുതൽ തെളിവുകൾ.  പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരെ ഒരുമിച്ച്‌ ചോദ്യംചെയ്‌തതിലാണ്‌ പൊലീസ്‌ ഇക്കാര്യം ഉറപ്പിച്ചത്. കൊലയുടെ മുന്നൊരുക്കങ്ങളും പദ്ധതികളും വ്യക്തമായതായും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും അന്വേഷകസംഘം തലവനായ തിരൂർ ഡിവൈഎസ്‌പി കെ എം ബിജു പറഞ്ഞു.  
കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് ഫർഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ്  കൂടുതൽ തെളിവ് ശേഖരിച്ചത്.  
കസ്റ്റഡി കാലാവധി കഴിഞ്ഞ ഫർഹാനയെയും ഷിബിലിയേയും വെള്ളിയാഴ്ച തിരൂർ  കോടതിയിൽ ഹാജരാക്കി. ആഷിഖിന്റെ കസ്റ്റഡി കാലവധി നാലിനാണ് അവസാനിക്കുക. ആഷിഖിനെ കോടതിയിൽ ഹാജരാക്കിയ ശേഷമാകും കേസ് കോഴിക്കോട്ടേക്ക്‌ മാറ്റുന്നതുൾപ്പെടെ തീരുമാനിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top