12 July Saturday

നാട്‌ പച്ചപിടിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കോഴിക്കോട്‌ 
നാടിനെ ഹരിതാഭമാക്കാൻ വനം -വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയ്യാറായി. 65 ഇനങ്ങളിലായി 20,91,200 തൈകൾ  പരിസ്ഥിതി ദിനമായ   അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴുവരെ വിതരണം ചെയ്യുമെന്ന്‌ വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി ഇ പ്രദീപ്കുമാർ അറിയിച്ചു.
റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക് തൈ, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്തി, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിവയാണ്‌ വിതരണം ചെയ്യുക. 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്യും. വരുന്ന മൂന്നു വർഷങ്ങളിൽ വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. 
വനം വകുപ്പ് നഴ്‌സറികളിൽ നിന്നും നേരിട്ട് കൈപ്പറ്റാം. വിതരണത്തിന്‌  സബ് ഔട്ട്‌ലെറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top