കോഴിക്കോട്
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നിരാഹാരസമരം ആരംഭിക്കുന്നു. തിങ്കൾ മുതൽ തിരുവനന്തപുരം സെക്രട്ടറിയറ്റിൽ സമരം ആരംഭിക്കും. ബസ് സർവീസ് നിർത്തിവച്ചുള്ള സമരം നടത്തില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർമിതബുദ്ധി കാമറകൾവച്ച് ഗതാഗത നിയമലംഘനത്തിന് തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കുന്നതിന് മുമ്പായി മോട്ടോർ വാഹനവകുപ്പും പൊലീസും ബസ് ജീവനക്കാരെയും ജനങ്ങളെയും ബോധവൽക്കരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ടി വാസുദേവൻ, ജനറൽ സെക്രട്ടറി എം തുളസീദാസ്, ട്രഷറർ എം എസ് സാജു, വൈസ് പ്രസിഡന്റ് ഇ റിനീഷ്, ജോയിന്റ് സെക്രട്ടറിമാരായ കെ കെ മനോജ്, പി ആലി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..