25 April Thursday

ദേശാഭിമാനി ഫോക്കസ്‌ കരിയർ ഫെസ്റ്റ്‌ 5ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കോഴിക്കോട്‌ 
ദേശാഭിമാനിയും എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്റ്റഡീസും സംഘടിപ്പിക്കുന്ന ദേശാഭിമാനി ഫോക്കസ്‌ 2023 കരിയർ ഫെസ്റ്റ്‌ അഞ്ചിന്‌ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഉപരിപഠനസാധ്യതകൾ പരിചയപ്പെടുത്തുന്നതാണ്‌ ഫോക്കസ്‌ കരിയർ ഫെസ്‌റ്റ്‌. ഓട്ടോമേഷൻ, നിർമിതബുദ്ധി, ഓഗ്‌മെന്റ്‌ റിയാലിറ്റി, ആരോഗ്യ പരിപാലനം, ഹെൽത്ത്‌ ടെക്‌, ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റാ അനലിറ്റ്‌ക്‌സ്‌, ഡാറ്റാ മാനേജ്‌മെന്റ്‌, ബ്ലോക്ക്‌ ചെയിൻ ടെക്‌നോളജി, സൈബർ സെക്യൂരിറ്റി തുടങ്ങിയവ  പരിചയപ്പെടാം. 
രാവിലെ 9.30ന്‌ കലക്ടർ എ ഗീത ഉദ്‌ഘാടനംചെയ്യും. ഡോ. ടി പി സേതുമാധവൻ, ഹരികിഷോർ എന്നിവർ സെമിനാർ നയിക്കും. ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ സമാപനസമ്മേളനത്തിൽ ദേശാഭിമാനി അനുമോദിക്കും. മേയർ ഡോ. ബീന ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്യും. പങ്കെടുക്കാൻ 9544419175 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. എ പ്ലസുകാർ മാർക്ക്‌ലിസ്‌റ്റിന്റെ പകർപ്പുമായി ഹാജരാകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top