04 October Wednesday

വൈക്കം സത്യഗ്രഹ ശതാബ്‌ദി: 
വടകരയിൽ സെമിനാർ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കോഴിക്കോട്‌ 
വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേളുഎട്ടൻ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്‌ച രാവിലെ 10ന്‌  വടകര ടൗൺഹാളിൽ ആരംഭിക്കും.  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. 
വടകര മൊയാരത്ത്‌ ശങ്കരൻ പഠനകേന്ദ്രവുമായി സഹകരിച്ചാണ്‌ സെമിനാർ. രാവിലെ 10 മുതൽ മൂന്ന് സെഷനുകളായാണ് സെമിനാർ. പകൽ 11.30ന് ‘ദേശീയപ്രസ്ഥാനവും നവോത്ഥാന ചരിത്രവും’  സെഷനിൽ ഡോ.കെ എൻ ഗണേശ്, ഡോ.മാളവിക ബിന്നി, ഡോ.പി പവിത്രൻ എന്നിവർ അതിഥികളാവും. പകൽ രണ്ടിന്‌ ‘നവോത്ഥാനത്തിന്റെ വർത്തമാനം’ സെഷനിൽ കെഇഎൻ, കെ എം അനിൽ, സംഗീത ചേനംപുള്ളി എന്നിവർ പങ്കെടുക്കും. വൈകിട്ട് 4.30ന് സമാപനപരിപാടിയിൽ  ‘വൈക്കം സത്യഗ്രഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top