19 April Friday

കരളിനെ കൊത്തുന്നുണ്ട്‌ പെൺചോദ്യങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

ഷീ ആർക്കൈവ്‌ നാടകത്തിൽനിന്ന്‌

നാദാപുരം 
പെണ്ണിനോടുള്ള വിളിയിൽപോലുമുള്ള ആൺകോയ്‌മയിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌ ഷീ ആർക്കൈവ്‌. അടുക്കളയിലും വീട്ടിലും തൊഴിലിടത്തിലും മുതൽ ചുടലയിലേക്കുവരെ നീളുന്ന വിവേചനത്തിന്റെ കഥയില്ലായ്‌മയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള പദയാത്രയിലെ നാടകം ജനങ്ങളോട്‌ പറയുന്നത്‌. ശാസ്‌ത്രം പഠിച്ചിട്ടും യുക്തിരഹിതമായ വിശ്വാസങ്ങൾ പിന്തുടരുന്നതിലെ അന്തഃസാരശൂന്യതയെയും നാടകം വിചാരണചെയ്യുന്നു. ലിംഗതുല്യത മുഖ്യപ്രമേയമായ നാടകത്തിന്റെ രചന സജിത മഠത്തിലാണ്‌. ഐടി പ്രൊഫഷണലുകളിലൂടെയും കുടുംബശ്രീക്കാരിയായ വീട്ടമ്മയിലൂടെയുമാണ്‌ നാടകം പുതുകാലത്തിലേക്ക്‌ സഞ്ചരിക്കുന്നത്‌. അരുൺലാലാണ്‌ സംവിധാനം. 
വി കെ കുഞ്ഞികൃഷ്ണൻ, ബി എസ് ശ്രീകണ്ഠൻ എന്നിവരുടെ രചനയിൽ രവി ഏഴോം സംവിധാനംചെയ്ത ‘കോട്ട്’ വിൽക്കലാമേളയുമുണ്ട്‌ പദയാത്രക്കൊപ്പം. പ്രമീള പട്ടാമ്പി, ബിന്ദു പീറ്റർ കണ്ണൂർ, രോഹിണി ഇരിങ്ങാലക്കുട, വിസ്മയ കൊടുങ്ങല്ലൂർ, സ്മിയ കൊടുങ്ങല്ലൂർ, വി കെ കുഞ്ഞികൃഷ്ണൻ, ആർ കെ താനൂർ, അഖിലേഷ് തയ്യൂർ, വിഷ്ണു ഇലവഞ്ചേരി, അഖിൽ ഒളവണ്ണ എന്നിവരാണ് അഭിനേതാക്കൾ. പ്രഭോഷ് കടലുണ്ടിയാണ് സംഗീതം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top