23 April Tuesday

കോവിഡ്‌ മറന്നു; 
നാട്‌ സഞ്ചരിക്കുന്നു

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
കോഴിക്കോട്‌
കോവിഡാനന്തര റിവഞ്ച്‌ ടൂറിസത്തിൽ കോഴിക്കോട്ടേക്ക്‌ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌. 2022 ജൂൺവരെ ജില്ലയിലെത്തിയത്‌ 5,88,905 സഞ്ചാരികൾ. അവസാന ആറുമാസത്തെ കണക്കുകൾകൂടി ചേരുന്നതോടെ സഞ്ചാരികൾ ഇരട്ടിയിലധികമാകും. 2020ൽ 3,80,559 പേരും 2021ൽ 5,67,374 പേരുമാണ്‌  എത്തിയത്‌. 
കോവിഡിൽ ഉയിർത്തെഴുന്നേറ്റതിന്റെ പ്രസരിപ്പ്‌ കണക്കുകളിൽ പ്രകടമാണ്‌. മഹാമാരിക്കുമുമ്പ്‌ 2019ൽ 13,05,220 പേരാണ്‌ എത്തിയത്‌. 2018ൽ 10,52,783 പേരും. 2022 സാമ്പത്തിക അവലോകനത്തിലാണ്‌ ജൂൺ വരെയുള്ള കണക്കുകൾ പ്രസിദ്ധീകരിച്ചത്‌. ‘ബേപ്പൂർ റിവർ ഫെസ്റ്റിവൽ’ -കോവിഡിനുശേഷമുള്ള മലബാറിന്റെ ടൂറിസം പുനരുജ്ജീവനത്തിന്‌ വഴിയൊരുക്കിയതായും റിപ്പോർട്ടിലുണ്ട്‌.
2893 വിദേശസഞ്ചാരികളും കഴിഞ്ഞ വർഷം ജൂൺവരെ ജില്ലയിലെത്തി. 2021ൽ 2074 പേർ മാത്രമാണ്‌ എത്തിയിരുന്നത്‌.  വർഷാന്ത്യ സീസണിലെ കണക്കുകൾകൂടി വരുമ്പോൾ വിദേശികളിലെ എണ്ണത്തിലും വർധനയുണ്ടാകും. 
ടൂറിസം മേഖലയ്‌ക്ക്‌ പുത്തനുണർവ്‌ പകരുന്ന നിരവധി പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌. വയലടയിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ഉദ്‌ഘാടനംചെയ്‌തു. നവംബർ, ഡിസംബർ മാസങ്ങളിലായി ടൂറിസ്‌റ്റുകളെ ആകർഷിക്കുന്ന നിരവധി പരിപാടികൾക്കും ജില്ല വേദിയായി. വിനോദ സഞ്ചാര ഭൂപടത്തിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top