25 April Thursday

ശാസ്‌ത്രവിസ്‌മയവുമായി ‘സയൻസ് ഓൺ വീൽസ് ’

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
താമരശേരി 
സയൻസ് ഓൺ വീൽസ് പ്രദർശനത്തിലൂടെ ശാസ്‌ത്രലോകത്തെ വൈവിധ്യം നേരിൽ കണ്ടാസ്വദിച്ച്‌ വിദ്യാർഥികൾ. ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അഗസ്ത്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച ശാസ്‌ത്രവണ്ടി പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ  രണ്ട്‌ ദിവസങ്ങളായിലായാണ്‌ പ്രദർശനം നടത്തുന്നത്‌.  എൻഐടി സ്റ്റാളിൽ ‘ടീം അൺവയേർഡ്' ഗ്രൂപ്പ് ഒരുക്കിയ ഇലക്ട്രിക് ഗോ കാർട്ട് മാതൃക ശ്രദ്ധനേടി.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനംചെയ്‌തു. ഖൈറുന്നിസ റഹീം അധ്യക്ഷയായി. കെ ജി മനോഹരൻ, പി സാജിത, ആനിസ ചക്കിട്ടകണ്ടി, ടി ജെ പുഷ്പവല്ലി, എം മുഹമ്മദ് അഷ്‌റഫ്, ഡോ. നീതു ഭാസ്‌കർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ സംസാരിച്ചു.  ശാസ്ത്രപ്രഭാഷണ വേദി ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനംചെയ്തു. ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ ജയറാം, പ്രൊഫസർ ഡോ എ സുജിത്ത് എന്നിവർ വിഷയം അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top