19 April Friday

നാദസ്വര മധുരം കലാകുടുംബത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

വിനോദ്‌ കുമാറും മകൻ വിനായക് വിനോദും

 വടകര

അച്ഛൻ പി സി ദാമോദരനിൽ നിന്നാണ് മകൻ വിനോദ് കുമാർ നാദസ്വരവും കാവടിയുമൊക്കെ പഠിച്ചത്. വിനോദിന്റെ മകൻ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാഗസ്വരത്തിൽ ഒന്നാം സ്ഥാനം നേടുമ്പോൾ അത് കലാ കുടുംബത്തിന്റെ സമർപ്പണത്തിനുള്ള അംഗീകാരമായി മാറുന്നു. യുപി വിഭാഗത്തിലാണ് ഫറോക്ക് ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയായ വിനായക് വിനോദ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. അച്ഛനാണ് പരിശീലകൻ.   
നല്ലൂർ അത്തംവളവ് സ്വദേശിയായ ദാമോദരന്റെ കുടുംബം കലാരംഗത്ത് സജീവമാണ്. മക്കളായ വിനോദും ആനന്ദും അച്ഛനൊപ്പം കലാരംഗത്തുണ്ട്. ബാലമുരുക കലാസമിതിക്ക് കീഴിൽ കാവടി, പൂക്കാവടി, കരകയാട്ടം എന്നിവ അവതരിപ്പിക്കുന്നു. കോഴിക്കോട് ബ്രദേഴ്സ് എന്ന പേരിൽ നാദസ്വര ട്രൂപ്പുമുണ്ട്.  ഷിമിയാണ് വിനായകന്റെ അമ്മ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top