25 April Thursday

കിടിലം കോക്കല്ലൂരിന്റെ ‘കലാസമിതി’

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ നാടകത്തിപ്രവർത്തകർ

 വടകര 

അന്ധവിശ്വാസങ്ങളുടെ തടവറ തകർത്ത കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ  ‘കലാസമിതി’ക്ക്‌ ഹയർസെക്കൻഡറി മലയാള നാടകത്തിൽ ഒന്നാം സ്ഥാനം. ആൾദൈവങ്ങൾ അരങ്ങുവാഴുമ്പോൾ അക്ഷരങ്ങളും ഇന്നലെകളുടെ നന്മയും കരുത്താകണമെന്ന്‌ പറയുകയാണ്‌ നാടകം. അഭിനയമികവും പുതുമയാർന്ന അവതരണവും നിറകൈയടി നേടി. ബേബി തോമസിന്റെ ‘എന്റെ പീഡാനുഭവങ്ങൾ’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണിത്. മനോജ് നാരായണൻ സംവിധാനവും വിനീഷ് പാലയാട് രചനയും നിർവഹിച്ചു. ധ്യാന മനോജ്, എസ് കെ അഭിനയ, അനിരുദ്ധ് ഷാജു, മിന്റ ആർ മനോജ്, ശ്രീദേവിക എം കുമാർ, ആദിത്യൻ, ആഗ്നസ്, കെ പി സ്നേഹ, അനാമിക, അഭിഷേക് എന്നിവരാണ് അഭിനേതാക്കൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top